Skip to main content
- വിസ്തൃതി : 2637 ച.കീ.മി
- ജനസംഖ്യ : 11,97,412
- ജനസാന്ദ്രത : 454/ച.കീ.മി
- സ്ത്രീ പുരുഷ അനുപാതം : 1132/1000
- സാക്ഷരതാശതമാനം : 96.55
- മുനിസിപ്പാലിറ്റികൾ : പത്തനംതിട്ട, തിരുവല്ല, അടൂർ, പന്തളം
- താലൂക്കുകൾ : തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, അടൂർ, കോന്നി
- റവന്യു വില്ലേജുകൾ : 70
- ബ്ലോക്ക് പഞ്ചായത്തുകൾ : 8
- ഗ്രാമപഞ്ചായത്തുകൾ : 53
- വനം : 1754 ച.കീ.മി
- 1982 നവംബർ 1 ന് രൂപവത്കരിച്ചു
- കെ.കെ.നായർ ആണ് ജില്ലയുടെ രൂപവത്കരണത്തിന് മുൻകൈ എടുത്തത്
- ആറന്മുള സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്നു
- ആറന്മുളയിലാണ് വാസ്തുവിദ്യാഗുരുകുലം
- ജനസംഖ്യാവളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല
- പമ്പ, മണിമല, അച്ചൻകോവിൽ എന്നിവയാണ് പ്രധാന നദികൾ
- പമ്പയെ ദക്ഷിണഭാഗീരഥി എന്നറിയപ്പെടുന്നു
- ശബരിമല സ്ഥിതി ചെയ്യുന്നത് ഈ ജില്ലയിലാണ്
- റാന്നി താലൂക്കിലെ പെരിനാട് ഗ്രാമപഞ്ചായത്തിലാണ് ശബരിമല സ്ഥിതി ചെയ്യുന്നത്
- ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത് ശബരിമലയിലെ മകരവിളക്ക് ആണ്
- ഇന്ത്യയിൽ ആദ്യമായി പൂജ്യം ജനസംഖ്യ വളർച്ചാ നിരക്ക് കൈവരിച്ച ജില്ല
- ആരാധനാലയങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല
- പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ് നേടിയ ഇന്ത്യയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്താണ് ഇരവിപേരൂർ
- കേരള സർക്കാരിന്റെ ജൈവ വൈവിധ്യ പുരസ്‌കാരം നേടിയ ഗ്രാമപഞ്ചായത്ത് ഇരവിപേരൂർ ആണ്
- ഇന്ത്യയിലാദ്യമായി ജനങ്ങൾക്ക് സൗജന്യ വൈ ഫൈ ലഭ്യമാക്കിയ പഞ്ചായത്താണ് ഇരവിപേരൂർ
- ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്‌തവ സമ്മേളനമാണ് മാരാമൺ കൺവെൻഷൻ
- മാരാമൺ കൺവെൻഷൻ നടക്കുന്നത് പമ്പാതീരത്തു വെച്ചാണ്
- ആനയുടെ മുഴുവൻ അസ്ഥികളും (286) പ്രദർശിപ്പിച്ചിരുന്ന കേരളത്തിലെ ഏക മ്യൂസിയമാണ് പത്തനംതിട്ടയിലെ ഗവി മ്യൂസിയം
- ആനക്കൂടിനു പ്രസിദ്ധമായ സ്ഥലമാണ് കോന്നി
- ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട ചെങ്ങറ സമരം നടന്നത് ഈ ജില്ലയിലാണ്
- ലോഹക്കൂട്ട് ഉപയോഗിച്ചാണ് ആറന്മുള കണ്ണാടി നിർമിച്ചിരിക്കുന്നത്
- പടയണിക്ക് പ്രസിദ്ധമായ സ്ഥലമാണ് കടമ്മനിട്ട
- കേരളത്തിലെ വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നത് ചെറുകോൽപ്പുഴയിലാണ്
- വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന ആറന്മുള വള്ളംകളി ഈ ജില്ലയിലാണ്