Skip to main content
- വിസ്തൃതി : 2491 ച.കീ.മി
- ജനസംഖ്യ : 26,35,375
- ജനസാന്ദ്രത : 1058/ ച.കീ.മി
- സ്ത്രീ പുരുഷ അനുപാതം : 1113/1000
- സാക്ഷരതാശതമാനം : 94.09
- കോർപറേഷൻ : കൊല്ലം
- മുനിസിപ്പാലിറ്റികൾ : പുനലൂർ, പരവൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര
- താലൂക്കുകൾ : കരുനാഗപ്പള്ളി, കുന്നത്തൂർ, പത്തനാപുരം, കൊട്ടാരക്കര, കൊല്ലം, പുനലൂർ
- റവന്യു വില്ലേജുകൾ : 104
- ബ്ലോക്ക് പഞ്ചായത്തുകൾ : 11
- ഗ്രാമപഞ്ചായത്തുകൾ : 68
- വനം : 1395 ച.കീ.മി
- 1949 ജൂലായ് 1 ന് രൂപവത്കരിച്ചു
- ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മല
- കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി കല്ലട
- ഏറ്റവും വലിയ ശുദ്ധജല തടാകം ശാസ്താംകോട്ടയാണ്
- ഇൽമനൈറ്റ്,മോണോസൈറ്റ്,സിർക്കോൺ എന്നിവ തീരപ്രദേശത്ത് കാണപ്പെടുന്നു
- കളിമണ്ണ്,ബോക്സൈറ്റ്,ഗ്രാഫൈറ്റ് എന്നിവയും ലഭ്യമാണ്
- കല്ലടയാർ, ഇത്തിക്കരയാർ, അച്ഛൻകോവിലാർ, പള്ളിക്കലാർ എന്നിവ പ്രധാന നദികളാണ്
- 37 കിലോമീറ്റർ കടൽത്തീരം ഉണ്ട്
- തങ്കശ്ശേരി, നീണ്ടകര എന്നിവ പ്രധാന തുറമുഖങ്ങൾ ആണ്
- ശാസ്താംകോട്ട കായൽ, അഷ്ടമുടികായൽ, പരവൂർ കായൽ എന്നിവയാണ് പ്രധാന കായലുകൾ
- കശുവണ്ടിയുടെ നാട് എന്നറിയപ്പെടുന്നു
- ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറി ഉള്ള ജില്ല
- കുണ്ടറ കളിമൺ വ്യവസായത്തിന്റെ കേന്ദ്രമാണ്
- കേരള സിറാമിക്‌സ് കുണ്ടറയിലാണ്
- കഥകളിയുടെ ആദ്യരൂപമാണ് രാമനാട്ടം
- രാമനാട്ടത്തിനു രൂപം നൽകിയത് കൊട്ടാരക്കര തമ്പുരാനാണ്
- കേരളത്തിലെ വലിയ തൂക്കുപാലം പുനലൂർ സ്ഥിതി ചെയ്യുന്നു
- ജയസിംഹൻ എന്ന രാജാവിന്റെ പേരിൽ നിന്നുമാണ് കൊല്ലത്തിന് ജയസിംഹനോട് അഥവ ദേശിങ്ങനാട് എന്ന പേരുവന്നത്
- 61 മീറ്റർ നീളവും 48 മീറ്റർ വീതിയും ഉള്ള ജടായു പ്രതിമ ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം ആണെന്ന് കരുതപ്പെടുന്നു
- ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലമാണ് പന്മന
- തിരുവിതാംകൂറിലെ ആദ്യ റെയിൽപ്പാത ചെങ്കോട്ട പുനലൂർ മീറ്റർഗേജ് ആണ് (1904)
- കേരളത്തിലെ ആദ്യ തുണിമില്ലും (1881), പുസ്തകശാലയും (1886) സ്ഥിതി ചെയ്യുന്നു
- പാലരുവി വെള്ളച്ചാട്ടം, ചടയമംഗലത്തെ ജടായു പാറ, കൊല്ലത്തെ തിരുമുല്ലവാരം ബീച്ച്, തങ്കശ്ശേരി വിളക്കുമാടം, ചെന്തുരുണി വന്യജീവി സങ്കേതം, അഷ്ടമുടി ജലാശയം, ആശ്രാമം പിക്നിക് വില്ലേജ് എന്നിവയാണ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ.
- കൊട്ടാരക്കര മഹാഗണപതിക്ഷേത്രം, അച്ചൻകോവിലിലെയും ആര്യങ്കാവിലെയും ശാസ്താക്ഷേത്രങ്ങൾ, വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമം എന്നിവ പ്രധാന തീർത്ഥാടനകേന്ദ്രങ്ങൾ.
- വേണാട് രാജവംശത്തിന്റെ ശാഖയായ ഇളയിടത്ത് സ്വരൂപത്തിന്റെ ആസ്ഥാനം കൊട്ടാരക്കരയായിരിന്നു.
- ആര്യങ്കാവ് ചുരം കൊല്ലം ജില്ലയെ കരമാർഗവും റെയിൽമാർഗവും തമിഴ്നാടുമായി ബന്ധിപ്പിക്കുന്നു.
- 1903-ൽ സ്ഥാപിതമായ എസ്. എൻ. ഡി. പി. യോഗത്തിന്റെ ആസ്ഥാനം കൊല്ലത്താണ്.
- 1293 ലാണ് മാർക്കോപോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ചത്
- ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്‌ളൈ സഫാരി പാർക്ക് തെന്മലയിലാണ്
- ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം അഴീക്കൽ സ്ഥിതി ചെയ്യുന്നു
- ഇത്യയിലെ ആദ്യ പോലീസ് മ്യൂസിയം സർദാർ വല്ലഭായി പട്ടേൽ സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലാണ്
- പക്ഷികൾക്കും മൃഗങ്ങൾക്കും വേണ്ടി ചികിത്സാകേന്ദ്രം ആരംഭിച്ച ജില്ല
- കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് നീണ്ടകരയിലാണ്
- കേരള ചരിത്രത്തിൽ തോമസ് കോട്ട എന്നറിയപ്പെടുന്ന പറങ്കികോട്ടയുടെ ആസ്ഥാനം കൊല്ലം ജില്ലയിലാണ്
- ചീനകൊട്ടാരം അഥവാ റെയിൽവേ കൊട്ടാരം സ്ഥിതിചെയ്യുന്നു
- ആംബനാട് മലകൾ സ്ഥിതി ചെയ്യുന്ന ജില്ല
- കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരം ഉള്ള ജില്ല
- കേരളത്തിൽ 100 ശതമാനം ആദാർ രജിസ്ട്രേഷൻ
- പൂർത്തിയാക്കിയ ഗ്രാമമാണ് മേലില