Skip to main content
- വിസ്തൃതി : 1,414 ച.കീ.മി
- ജനസംഖ്യ : 21,27,789
- ജനസാന്ദ്രത : 1505/ ച.കീ.മി
- സ്ത്രീ പുരുഷ അനുപാതം : 1100/1000
- സാക്ഷരതാ ശതമാനം : 95.72
- മുനിസിപ്പാലിറ്റികൾ : ആലപ്പുഴ, ചേർത്തല, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, ഹരിപ്പാട്
- താലൂക്കുകൾ : ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ, മാവേലിക്കര
- റവന്യു വില്ലേജുകൾ : 91
- ബ്ലോക്ക് പഞ്ചായത്തുകൾ : 12
- ഗ്രാമപഞ്ചായത്തുകൾ : 72
- വനം : 113 ച.കീ.മി
- 1957 ആഗസ്റ്റ് 17 ന് രൂപവത്കരിച്ചു
- സംസ്ഥാനത്തെ ചെറിയ ജില്ല
- കേരളത്തിൽ സംരക്ഷിത വനഭൂമി ഇല്ലാത്ത ഏക ജില്ല
- സമുദ്ര നിരപ്പിൽ താഴെ നെൽകൃഷി നടത്തുന്ന ലോകത്തിലെ തന്നെ അപൂർവ്വ പ്രദേശങ്ങളിൽ ഒന്നാണ് കുട്ടനാട്
- ഇന്ത്യയിലെ ഏറ്റവും താഴ്ന്ന നിരപ്പിലുള്ള പ്രദേശം
- മണിമല, പമ്പ, അച്ചൻകോവിൽ ആറുകളാണ് ജില്ലയിൽ കൂടി ഒഴുകുന്നത്
- വേമ്പനാട് കായൽ, കായംകുളം കായൽ എന്നിവയാണ് ജില്ലയുടെ ഒഴുകുന്ന കായലുകൾ
- കേരളത്തിന്റെ നെല്ലറ എന്ന് കുട്ടനാടിനെ അറിയപ്പെടുന്നു
- കരിമ്പ്, കുരുമുളക്, മരച്ചീനി, നാളികേരം തുടങ്ങിയവയും ഉത്പാദിപ്പിക്കുന്നു
- ഏറ്റവും കൂടുതൽ കയർ ഫാക്ടറി ഉള്ള ജില്ല
- കേരളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ ഉദയ സ്റ്റുഡിയോ ആലപുഴയിലാണ്
- കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസിൽ ആലപുഴയിലാണ്
- കേരളത്തിലെ ആദ്യ കയർ ഫാക്ടറി 1859 ൽ ജെയിംസ് ഡാറ സ്ഥാപിച്ച ഡാറാസ് മെയിൽ
- സംസ്ഥാനത്ത് വനം ഏറ്റവും കുറഞ്ഞ ജില്ല
- മഹാകവി കുമാരനാശാൻ മരിച്ചത് ആലപ്പുഴയിലെ കുമാരകോടി എന്ന സ്ഥലത്ത് ബോട്ടപകടത്തിലാണ്
- കുട്ടനാടിനെ പമ്പയുടെ ദാനം എന്നറിയപ്പെടുന്നു
- 1792 ൽ ആലപ്പുഴ തുറമുഖം പ്രവർത്തനമാരംഭിച്ചു
- ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോണ്മെന്റ നടത്തിയ സർവ്വേ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമാണ് ആലപ്പുഴ
- ആലപ്പുഴ പട്ടണത്തെ കിഴക്കൻ വെനീസ് എന്നും അറിയപ്പെടുന്നു.
- കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിച്ചത് കഴ്‌സൺ പ്രഭു ആണ്
- പ്രാചീന കാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ തൈക്കൽ ആലപ്പുഴ ജില്ലയിലാണ്
- അമ്പലപ്പുഴയാണ് സാംസ്കാരിക തലസ്ഥാനം
- കേരളത്തിൽ പട്ടിക വർഗ്ഗക്കാർ ഏറ്റവും കുറവുള്ള ജില്ല
- കേരളത്തിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായി
- കേരളത്തിൽ കടൽതീരം കൂടുതൽ ഉള്ള താലൂക്കാണ് ചേർത്തല
- ഇന്ത്യയിലെ ആദ്യത്തെ സീഫുഡ് പാർക്ക് അരൂരിലാണ്
- കേരളത്തിലെ ഏക വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നു
- നെടുമുടി ഗ്രാമമാണ് കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്നത്
- മയൂർസന്ദേശത്തിന്റെ നാടാണ് ഹരിപ്പാട്
- കുട്ടനാടിനെ കേരളത്തിന്റെ ഹോളണ്ട് എന്നറിയപ്പെടുന്നു
- തകഴി മ്യൂസിയം സ്ഥിതി ചെയ്യുന്നു
- അന്താരാഷ്ട്ര കയർ മ്യൂസിയത്തിന്റെ ആസ്ഥാനമാണ് കലവൂർ
- തകഴിശിവശങ്കരപിള്ളയെ കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നു
- കേരളത്തിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യത്തെ മുനിസിപ്പാലിറ്റി ആണ് ചെങ്ങന്നൂർ