Skip to main content

കോട്ടയം


  1. വിസ്തൃതി : 2208 ച.കീ.മി
  2. ജനസംഖ്യ : 19,74,551
  3. ജനസാന്ദ്രത : 894/ച.കീ.മി
  4. സ്ത്രീ പുരിഷ അനുപാതം : 1039/1000
  5. സാക്ഷരതാശതമാനം : 97.21
  6. മുനിസിപ്പാലിറ്റികൾ : കോട്ടയം, പാലാ, ചങ്ങനാശ്ശേരി, വൈക്കം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട 
  7. താലൂക്കുകൾ : മീനച്ചിൽ, കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി
  8. റവന്യു വില്ലേജുകൾ : 95
  9. ബ്ലോക്ക് പഞ്ചായത്തുകൾ : 11
  10. ഗ്രാമപഞ്ചായത്തുകൾ : 71
  11. വനം : 890 ച.കീ.മി
  12. 1949 ജൂലായ് 1 ന് രൂപവത്കരിച്ചു
  13. സമുദ്രതീരമില്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ഏക ജില്ല
  14. മീനചിലാറാണ് പ്രധാന നദി, മൂവാറ്റുപുഴയും മണിമലയാറും ജില്ലയുടെ ഒഴുകുന്ന മറ്റു പ്രധാന നദികളാണ്
  15. ടി. രമാറാവു ആണ് കോട്ടയം നഗരത്തിന്റെ ശില്പി
  16. കേരളത്തിൽ അക്ഷര നഗരം എന്നറിയപ്പെടുന്ന നഗരം
  17. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത പട്ടണം
  18. കേരളത്തിലെ ആദ്യ റബ്ബറൈസ്ഡ് റോഡ് കോട്ടയം കുമളിയിലാണ്
  19. ആയിത്തതിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സംഘടിത സമരമായ വൈക്കം സത്യാഗ്രഹം (1924-125) നടന്ന ജില്ല
  20. കേരളത്തിൽ ആദ്യത്തെ അച്ചടിശാല 1821 ൽ ബെഞ്ചമിൻ ബെയ്ലി സ്ഥാപിച്ച സി.എം.എസ്. പ്രസ് ആണ്
  21. കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നു
  22. ഇന്ത്യയിലെ ആദ്യത്തെ തണ്ണീർത്തട ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നു
  23. കേരളത്തിലെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിതമായി
  24. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല
  25. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ ആസ്ഥാനം
  26. കുമരകം പ്രധാന വിനോദ സഞ്ചാര കേന്ദ്രം
  27. കേരളത്തിലെ ആദ്യ കോളേജ് സി.എം.എസ് കോളേജ് കോട്ടയം
  28. കോട്ടയത്ത് നിന്നാണ് മലയാളികളാൽ പ്രസിദ്ധികരിക്കപ്പെട്ട ആദ്യ മലയാള പത്രമായ ജ്ഞാനനിക്ഷേപം (1848) അച്ചടിച്ചത്.
  29. കോട്ടയം ജില്ലയിലെ പനചിക്കാട് ക്ഷേത്രമാണ് ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്നത്
  30. കേരളത്തിലെ ചുവർ ചിത്രനഗരി എന്നറിയപ്പെടുന്നു