Skip to main content
- വിസ്തൃതി : 2192 ച.കീ.മി
- ജനസംഖ്യ : 33,01,437
- ജനസാന്ദ്രത : 1506/ ച.കീ.മി
- സ്ത്രീ പുരുഷ അനുപാതം : 1087/1000
- സാക്ഷരതാശതമാനം : 93.02
- കോർപ്പറേഷൻ : തിരുവനന്തപുരം
- മുനിസിപ്പാലിറ്റികൾ : നെയ്യാറ്റിൻകര, ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട്
- താലൂക്കുകൾ : തിരുവനന്തപുരം, ചിറയിൻകീഴ്, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട
- റവന്യു വില്ലേജുകൾ : 116
- ബ്ലോക്ക് പഞ്ചായത്തുകൾ : 11
- ഗ്രാമപഞ്ചായത്തുകൾ : 73
- വനം : 1316 ച.കീ.മി
- 1949 ജൂലായ് 1 ന് രൂപവത്കരിച്ചു.
- കേരളത്തിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ജില്ല
- പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നു.
- കേരളത്തിലെ ആദ്യ മെട്രോ നഗരം.
- കേരളത്തിലെ (ഇന്ത്യയിലെയും ) ആദ്യ ടെക്നോപാർക്ക് സ്ഥാപിക്കപെട്ടത് കാര്യവട്ടം (തിരുവനന്ദപുരം ).
- കേന്ദ്ര കിഴങ്ങുവിള ഗവേഷണം കേന്ദ്രം-ശ്രീകാര്യം (തിരുവനന്ദപുരം ).
- കേരളത്തിലെ ആദ്യ അക്വാട്ടിക്ക് സമുച്ചയം സ്ഥിതി ചെയ്യുന്ന ജില്ല.
- കേരളത്തിൽ ആദ്യമായി പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനം നടപ്പിലാക്കാപ്പെട്ട നഗരം.
- കേരളത്തിൽ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരം നടന്നത് ഈ ജില്ലയിലാണ്.
- ഇന്ത്യയിലെ ആദ്യ മണ്ണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് പാറോട്ടുകോണം ആണ്.
- തിരമാലയിൽ നിന്നും വൈദ്യുതിയുണ്ടാകുന്ന ഇന്ത്യയിലെ ആദ്യപദ്ധതി സ്ഥാപിതമായത് വിഴിഞ്ഞം
- കേരളത്തിലെ ആദ്യ വനിതാ പോസ്റ്റോഫീസ്.
- ഒന്നാം ലോക മലയാള സമ്മേളനം നടന്നത് ഇവിടെയാണ്.
- കേരളത്തിലെ ഏറ്റവും വലിയ ജയിലായ പൂജപ്പുര സെൻട്രൽ ജയിൽ സ്ഥിതി ചെയ്യുന്നു.
- അദാനി പോർട്സ് ലിമിറ്റഡ് പുതിയ തുറമുഖം നിർമിക്കുന്നത് വിഴിഞ്ഞത്താണ്.
- ശ്രീനാരായണഗുരു ജനിച്ച സ്ഥലം ചെമ്പഴന്തി
- തിരുവനന്തപുരത്ത് ദൂരദർശൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത് 1982ലാണ്
- 'പാപനാശം ' എന്നറിയപ്പെടുന്ന കടൽത്തീരം വർക്കല
- ധർമരാജാവിന്റെ കാലത്താണ് തിരുവിതാംകൂറിന്റെ തലസ്ഥാനം പദ്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയത്.
- 1937-ൽ തിരുവനന്തപുരം ആസ്ഥാനമാക്കി ആരംഭിച്ച തിരുവിതാംകൂർ സർവകലാശാലയാണ് 1957-ൽ കേരളസർവകലാശാലയായത്.
- തിരുവനന്തപുരത്തെ ചാലക്കമ്പോളം സ്ഥാപിച്ചത് തിരുവിതാംകൂറിലെ ആദ്യ ദിവാൻ രാജാ കേശവദാസാണ്.
- കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി നെയ്യാറാണ്.
- വെള്ളായണിക്കായൽ ഏറ്റവും തെക്കേയറ്റത്തെ ശുദ്ധജല തടാകമാണ്.
- തിരുവനന്തപുരം റേഡിയോ നിലയം 1943-ൽ ആരംഭിച്ചു. 1951 ഏപ്രിൽ ഒന്നിന് ഇതിനെ ഓൾ ഇന്ത്യാ റേഡിയോ ഏറ്റെടുത്തു.
- കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ നെയ്യാർ ഡാമിനടുതുള്ള നെട്ടുകാൽത്തേരിയിലും വനിതാ ജയിൽ നെയ്യാറ്റിൻകരയിലുമാണ് സ്ഥാപിച്ചത്.
- കേരളത്തിൽ ആദ്യമായി മെഡിക്കൽ കോളേജ്, റേഡിയോ നിലയം, ദൂരദർശൻ കേന്ദ്രം, ടെക്നോപാർക്ക്, മ്യൂസിയം, മൃഗശാല, സർക്കാർ ആശുപത്രി, ലോ -കോളേജ്, എഞ്ചിനീയറിങ് കോളേജ്, ഫൈൻആർട്സ് കോളേജ്, വനിതാ കോളേജ്, പബ്ലിക് ലൈബ്രറി എന്നിവ സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
- അരിപ്പ പക്ഷിസങ്കേതം തിരുവനന്തപുരം ജില്ലയിലാണ്. ഫോറസ്റ്റ് ട്രെയിനിങ് സ്കൂളും ഇവിടെയുണ്ട്.
- ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ദിവാൻ ടി. മാധവറാവുവിന്റെ മേൽനോട്ടത്തിൽ പണിതീർത്ത പഴയ സെക്രട്ടേറിയറ്റ് മന്ദിരം 1869-ലാണ് ഉദ്ഘാടനം ചെയിതത്.
- ഇന്ത്യയിലെ ആദ്യ ബിയോളജിക്കൽ പാർക്കാണ് അഗസ്ത്യാർകൂടം.
- മുമ്പ് തിരുവനന്തപുരത്തിന്റെ ഭാഗമായിരുന്നു തോവാള, കൽക്കുളം, വിളവൻകോട്, അഗസ്തീശ്വരം എന്നീ നാലു താലൂക്കുകൾ സംസ്ഥാന പുനസംഘടനാ സമയത്ത് (1956) തമിഴ്നാടിനോടു ചേർത്തു.
- കേരളത്തിലെ ആദ്യ ലൈഫ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത് തോന്നയ്ക്കൽ ആണ്.
- കേരളത്തിലെ റോക്കറ്റ് വിക്ഷേപനകേന്ദ്രമായ വിക്രംസാരാഭായ് സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നു.
- ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
- സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രം സ്ഥിതിചെയ്യുന്നു.
- വർക്കല തുരങ്കങ്ങൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
- മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത് പത്മനാഭ സ്വാമി ക്ഷേത്രത്തെയാണ്.