Skip to main content
- വിസ്തൃതി : 4358 ച.കീ.മി
- ജനസംഖ്യ : 11,08,974
- ജനസാന്ദ്രത : 254/ ച.കീ.മി
- സ്‌ത്രീ പുരുഷ അനുപാതം : 1006/1000
- സാക്ഷരതാശതമാനം : 91.99
- മുനിസിപ്പാലിറ്റി : തൊടുപുഴ,കട്ടപ്പന,
- താലൂക്കുകൾ : തൊടുപുഴ,ദേവികുളം, ഉടുമ്പൻചോല, പീരുമേട്, ഇടുക്കി
- റവന്യു വില്ലേജുകൾ : 66
- ബ്ലോക്ക് പഞ്ചായത്തുകൾ : 8
- ഗ്രാമപഞ്ചായത്തുകൾ : 52
- വനം : 3852 ച.കീ.മി
- 1972 ജനുവരി 26 ന് രൂപവത്കരിച്ചു
- പൈനാവ് ആണ് ജില്ലാ ആസ്ഥാനം
- കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല
- റെയിൽപ്പാത കടന്നു പോകാത്ത ജില്ല
- തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നു.
- വിസ്തീർണ്ണത്തിൽ രണ്ടാംസ്ഥാനമുള്ള ജില്ല
- അതിപുരാതനവും വനമധ്യത്തിൽ സ്ഥിതി ചെയ്യുന്നതുമായ ക്ഷേത്രമാണ് മംഗളാദേവി
- പെരിയാറും പമ്പയും ജില്ലയുടെ ഒഴുകുന്നു.
- കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യത പദ്ധതി പെരിയാർ നദിയിലാണ്
- തേക്കടി, ഇരവികുളം, വാഗമൺ, രാമക്കൽമേട്, മൂന്നാർ, മാട്ടുപ്പെട്ടി മുതലായവയാണ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ
- കേരളത്തിലെ ആദ്യ വന്യജീവി സംരക്ഷണകേന്ദ്രമാണ് 1934 ൽ ചിത്തിര തിരുനാൾ മഹാരാജാവ് സ്ഥാപിച്ച തേക്കടി
- കേരളത്തിലെ ആദ്യ ദേശീയോദ്യാനം ഇരവികുളം (1978)
- കുടിയേറ്റക്കാരുടെ ജില്ല എന്ന് അറിയപ്പെടുന്നു
- കേരളത്തിന്റെ സുഗന്ധവ്യജ്ഞനതോട്ടം എന്നറിയപ്പെടുന്നു
- കുറവൻ-കുറത്തി മലകൾക്കിടയിൽ ഇടുക്കി ഡാം സ്ഥിതി ചെയ്യുന്നു.
- കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി നിലയം മൂലമറ്റത്താണ്
- ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം
- മൂന്നാറിനെ കേരളത്തിലെ കശ്മീർ എന്നറിയപ്പെടുന്നു
- കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല
- കേരളത്തിൽ ഏറ്റവും കൂടുതൽ ശിലയുഗ കേന്ദ്രങ്ങൾ ഉള്ള ജില്ല
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബ്രോഡ്ബാൻഡ് ജില്ല
- എല്ലായിടത്തും ബ്രോഡ്ബാൻഡ് സൗകര്യം ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ പഞ്ചായത്താണ് ഇടമലക്കുടി
- കേരളത്തിലെ ആദ്യത്തെ ബയോ മെട്രിക് എ.റ്റി.എം നിലവിൽ വന്നത് മൂന്നാറിലാണ്
- കേരളത്തിൽ പാരാഗ്ലൈഡിങിന് അനുയോജ്യമായ ഭൂപ്രദേശമാണ് വാഗമൺ
- പൊന്മുടി ഡാം സ്ഥിതി ചെയുന്നു
- കേരളത്തിലെ ഏക സ്‌പൈസ് പാർക്ക് സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്.
- കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമമാണ് ഉടുമ്പന്നൂർ
- മലങ്കര പദ്ധതി ഇടുക്കി ജില്ലയിലാണ്