Skip to main content
- വിസ്തൃതി : 3068 ച.കീ.മി
- ജനസംഖ്യ : 32,82,388
- ജനസാന്ദ്രത : 1070/ച.കീ.മി
- സ്ത്രീ പുരുഷ അനുപാതം : 1027/1000
- സാക്ഷരതാ ശതമാനം : 95.89
- കോർപറേഷൻ : കൊച്ചി
- മുനിസിപ്പാലിറ്റികൾ : ആലുവ,പെരുമ്പാവൂർ,നോർത്ത് പറവൂർ,മൂവാറ്റുപുഴ,അങ്കമാലി,കോതമംഗലം, തൃപ്പൂണിത്തുറ,കളമശ്ശേരി,തൃക്കാക്കര,മരട്,ഏലൂർ, പിറവം, കൂത്താട്ടുകുളം
- താലൂക്കുകൾ : കുന്നത്തുനാട്,ആലുവ,പറവൂർ, കോതമംഗലം,കൊച്ചി,കണയന്നൂർ,മുവാറ്റുപുഴ
- റവന്യു വില്ലേജുകൾ : 124
- ബ്ലോക്ക് പഞ്ചായത്തുകൾ : 14
- ഗ്രാമപഞ്ചായത്തുകൾ : 82
- വനം : 698 ച.കീ.മി
- 1958 ഏപ്രിൽ 1 ന് രൂപവത്കരിച്ചു
- കൊച്ചിയെ അറബിക്കടലിന്റെ റാണി എന്നു വിശേഷിപ്പിച്ചത് ദിവാൻ ആർ.കെ ഷൺമുഖം ചെട്ടിയാണ്
- ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ജില്ല
- സമ്പൂർണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ പഞ്ചായത്ത് പോത്തണിക്കാട്
- ഋഷിനാഗകുളം എന്നായിരുന്നു പഴയകാല പേര്
- കേരള ഹൈകോടതിയുടെ ആസ്ഥാനം
- കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളും മുനിസിപ്പാലിറ്റികളും ഉള്ള ജില്ല
- കേരളത്തിൽ ഏറ്റവും കൂടുതൽ ജാതിക്കയും കൈതച്ചക്കയും ഉൽപ്പാദിപ്പിക്കുന്ന ജില്ല
- 1936 ൽ കൊച്ചി മേജർ തുറമുഖമായി
- കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടുതൽ ഉള്ള ജില്ല
- കേരളത്തിലെ ആദ്യ മെട്രോ റെയിൽ 2017 ജൂണ് 17 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്തു
- കേരളത്തിലെ ആദ്യ നിയമസർവകലാശാല കൊച്ചിയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്
- കൊച്ചി തുറമുഖ വികസനത്തിന് സഹായിച്ച രാജ്യമാണ് ജപ്പാൻ
- കേരളത്തിൽ ആദ്യമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ഇടപ്പള്ളിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ്
- കൊച്ചി തുറമുഖത്തിന്റെ ശില്പി റോബർട്ട് ബ്രിസ്റ്റോ
- സ്ത്രീ-ബാല പീഢനകേസുകൾ വിചാരണ ചെയ്യുന്ന രാജ്യത്തെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി നിലവിൽ വന്നത് കൊച്ചിയിലാണ്
- കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് സ്ഥലം നേര്യമംഗലമാണ്
- കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് നേടുമ്പാശ്ശേരിയിലാണ്
- ഇന്ത്യയിലെ ആദ്യ ശിശു സൗഹൃദ ജില്ല
- കേരളത്തിലെ ആദ്യ സഹകരണ എ.ടി.എം സ്ഥാപിച്ചത് എറണാകുളം ജില്ലയിലാണ്
- മലയാറ്റൂർ പള്ളി സ്ഥിതിചെയ്യുന്നു
- കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായശാല ഉള്ള ജില്ല
- ഇന്ത്യയിലെ ആദ്യ റബ്ബർപാർക്ക് ഐരാപുരം
- കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസിന്റെ ആസ്ഥാനം
- ഇന്ത്യയിലെ ആദ്യ സുഗന്ധവ്യഞ്ജന മ്യൂസിയം സ്ഥിതി ചെയ്യുന്നു
- ഇന്ത്യയിലെ മൽസ്യങ്ങൾക്ക് വേണ്ടി ആദ്യ ആശുപത്രി സ്ഥാപിച്ചു
- ബോൾഗാട്ടി കൊട്ടാരം സ്ഥിതി ചെയ്യുന്നു
- തൃപ്പൂണിത്തുറ ഹിൽപാലസ് ആണ് കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം