Skip to main content

പാലക്കാട്


  1. വിസ്തൃതി: 4480 ച.കീ.മി
  2. ജനസംഖ്യ: 28,09,934
  3. ജനസാന്ദ്രത: 627/ച.കീ.മി
  4. സ്ത്രീ പുരുഷ അനുപാതം: 1067/1000
  5. സാക്ഷരതാ ശതമാനം: 89.31
  6. മുനിസിപ്പാലിറ്റി: പാലക്കാട്, ഷൊർണ്ണൂർ, ചിറ്റൂർ,ഒറ്റപ്പാലം,പട്ടാമ്പി,ചെർപ്പുളശ്ശേരി,മണ്ണാർക്കാട്.
  7. താലൂക്കുകൾ: ചിറ്റൂർ,ആലത്തൂർ,മണ്ണാർക്കാട്,ഒറ്റപ്പാലം,പാലക്കാട് പട്ടാമ്പി
  8. റവന്യു വില്ലേജുകൾ: 166
  9. ബ്ലോക്ക് പഞ്ചായത്തുകൾ: 13
  10. ഗ്രാമപഞ്ചായത്തുകൾ: 88
  11. വനം: 1628 ച.കീ.മി
  12. 1957 ജനുവരി 1 ന് രൂപവത്കരിച്ചു
  13. കേരളത്തിലെ ഏറ്റവും വലിയ ജില്ല
  14. കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്ന ജില്ല
  15. കേരളത്തിന്റെ നെല്ലറ
  16. കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ് കുടയന്നൂർ
  17. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല
  18. കേരളത്തിലെ ആദ്യത്തെ റോക്ക് ഗാർഡൻ മലമ്പുഴ
  19. വിവാദമായ പാത്രകടവ് പദ്ധതി പാലക്കാട് ജില്ലയിലാണ്
  20. കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നു
  21. ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ്ന്റെ ആസ്ഥാനം കഞ്ചിക്കോട്
  22. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഷൊർണൂർ
  23. കേരളത്തിൽ ചുണ്ണാമ്പ് കല്ല് കാണപ്പെടുന്ന സ്ഥലം വാളയാർ
  24. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് മലമ്പുഴ
  25. പാവപ്പെട്ടവരുടെ ഊട്ടിയായ നെല്ലിയാമ്പതി പാലക്കാടാണ്
  26. കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം സ്ഥിതി ചെയ്യുന്നത് കഞ്ചിക്കോട് ആണ്
  27. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള ജില്ല
  28. കേരളത്തിൽ പരുത്തി ഉൽപാദിപ്പിക്കുന്ന ഏക ജില്ല
  29. ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ സ്ഥലമാണ് നെല്ലിയാമ്പതി
  30. ഇന്ത്യയിലെ ആദ്യത്തെ ഡിഫെൻസ് പാർക്ക് ഒറ്റപ്പാലതാണ്
  31. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിങ് ജില്ല
  32. കേരളത്തിലെ ആദ്യ ഹെറിറ്റേജ് വില്ലേജ് കൽപ്പാത്തി അഗ്രഹാരം
  33. കേരളത്തിൽ പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആദ്യ പഞ്ചായത്ത് പെരുമാട്ടി