Skip to main content
- വിസ്തൃതി:2966 ച. കി.മീ
- ജനസംഖ്യ:25,23,003
- ജനസാന്ദ്രത:851 ച. കി.മീ
- സ്ത്രീ പുരുഷ അനുപാതം:1136/1000
- സാക്ഷരത ശതമാനം:95.1
- കോർപറേഷൻ:കണ്ണൂർ
- മുനിസിപ്പാലിറ്റികൾ: തലശ്ശേരി,തളിപ്പറമ്പ,പയ്യന്നൂർ,കൂത്തുപറമ്പ,ആന്തൂർ,ഇരിട്ടി,പാനൂർ,ശ്രീകണ്ഠപുരം
- താലൂക്കുകൾ:കണ്ണൂർ,തലശ്ശേരി,തളിപ്പറമ്പ,ഇരിട്ടി,പയ്യന്നുർ
- റവന്യു വില്ലേജുകൾ:132
- ബ്ലോക്ക് പഞ്ചായത്തുകൾ:11
- ഗ്രാമപഞ്ചായത്തുകൾ:71
- വനം:866 ച. കി.മീ
- 1957 ജനുവരി 1 ന് രൂപവത്കരിച്ചു
- ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള ജില്ല(82 കി.മീ)
- പ്രധാന നദികൾ: വളപട്ടണം,കുപ്പം പുഴ,മയ്യഴി,ആറളം പുഴ,അഞ്ചരക്കണ്ടി പുഴ,തലശ്ശേരിപുഴ,വലിയ പുഴ,
- കേരള ദിനേശ് ബീഡിയുടെ ആസ്ഥാനം
- കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പധിപ്പിക്കുന്ന ജില്ല
- ഭൂരഹിതർ ഇല്ലാത്ത ആദ്യ ജില്ല
- കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല
- ഇന്ത്യയിലെ കോസ്റ്റ് ഗാർഡ് അക്കാദമി ആരംഭിക്കുന്നത് അഴീക്കൽ ആണ്
- കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിന്റെ ആസ്ഥാനം
- ശ്രീ നാരായണഗുരുവിന്റെ പ്രതിമ കേരളത്തിൽ ആദ്യമായി സ്ഥാപിച്ചത് തലശ്ശേരിയിലാണ്.
- കേരളത്തിന്റെ ഉപ്പു സത്യാഗ്രഹത്തിന്റെ വേദിയായ പയ്യന്നൂർ കണ്ണൂർ ജില്ലയിലാണ്
- സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇന്ത്യയിലെ ആദ്യ ജില്ല.
- കേരളത്തിലെ ആദ്യ എഫ്.എം.സ്റ്റേഷൻ കണ്ണൂരിലാണ്
- മലബാർ കാൻസർ സെന്റർ കണ്ണൂരിലാണ്
- കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് കണ്ണുരിലെ വളപട്ടണം ആണ്
- ദക്ഷിണവാരണസി എന്നറിയപ്പെടുന്ന കൊട്ടിയൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
- കേരളത്തിലെ ഏക കന്റോൺമെന്റ്
- കോതാമുരിയാട്ടം,കെന്ത്രോൻപ്പാട്ട് എന്നീ കലാരൂപങ്ങൾ കാണപ്പെടുന്നു.
- കേരളത്തിലെ ആദ്യ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം
- കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം
- ഏഷ്യയിലെ ഏറ്റവും വലിയ നേവൽ അക്കാദമിയായ് ഏഴിമല കണ്ണൂരിലാണ്
- കേരളത്തിലെ ഏക പാമ്പ് വിഷ ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നു (പറശ്ശിനിക്കടവ്)
- കേരളത്തിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് ആയ മുഴപ്പിലങ്ങാടി സ്ഥിതി ചെയ്യുന്നു
- ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം സ്ഥാപിച്ച സ്ഥലം പാറപ്രം
- കേരള സർക്കസ് കലയുടെ കേന്ദ്രം
- കേരള സർക്കസ് കലയുടെ പിതാവ് കീലേരി കുഞ്ഞിക്കണ്ണനാണ്
- പ്രാചീന കാലത്ത് നൗറ എന്നറിയപ്പെട്ടിരുന്നത് കണ്ണൂർ ജില്ല ആണ്
- തെയ്യങ്ങളുടെ നാട്, തറിയുടെയും തിറയുടെയും നാട്, എന്നിങ്ങനെ അറിയപ്പെടുന്നു