Skip to main content

കോഴിക്കോട്

  1. വിസ്തൃതി: 2344 ച. കി.മീ
  2. ജനസംഖ്യ: 30,86,293
  3. ജനസാന്ദ്രത: 1317/ ച. കി.മീ
  4. സ്ത്രീ പുരുഷ അനുപാതം: 1098/1000
  5. സാക്ഷരതാ ശതമാനം: 95.08
  6. കോർപ്പറേഷൻ: കോഴിക്കോട്
  7. മുനിസിപ്പാലിറ്റി: കൊയിലാണ്ടി,വടകര, ഫറോക്ക്,രാമനാട്ടുകര,പയ്യോളി,മുക്കം, കൊടുവള്ളി
  8. താലൂക്കുകൾ: കോഴിക്കോട്, വടകര,കൊയിലാണ്ടി,താമരശ്ശേരി
  9. റവന്യു വില്ലേജുകൾ: 118
  10. ബ്ലോക്ക് പഞ്ചായത്തുകൾ: 12
  11. ഗ്രാമപഞ്ചായത്തുകൾ: 70
  12. വനം: 690 ച. കി.മീ
  13. 1957 ജനുവരി 1 ന് രൂപികൃതമായി
  14. വയനാട് ചുരം പൂർണ്ണമായും കോഴിക്കോട് ആണ്
  15. തുഷാറാഗിരി വെള്ളച്ചാട്ടം,പെരുവണ്ണാമുഴി അണക്കെട്ട്,ബേപ്പൂർ തുറമുഖം,കാപ്പാട് കടൽ തീരം, സരോവരം ബയോപാർക്ക്,മുതലായവ ജില്ലയെ ശ്രദ്ധേയമാകുന്നു
  16. സുഗന്ധവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നു
  17. 1874 ൽ ആണ് കോഴിക്കോട് കടപ്പുറത്ത് ദീപസ്തംഭം സ്ഥാപിച്ചത്
  18. 71 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരം ജില്ലക്കുണ്ട്
  19. സംസ്ഥാനത്ത് വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന മത്സ്യബന്ധന തുറമുഖങ്ങളിൽ ഒന്നാണ് പുതിയാപ്പ.
  20. രാജ്യത്തെ ആദ്യ ശില്പ നഗരമായി പ്രഖ്യാപിതമായ സ്ഥലം
  21. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരം
  22. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല
  23. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടുതൽ ഉള്ള താലൂക്ക്
  24. മഹാത്മാഗാന്ധി ആദ്യമായി കേരളത്തിൽ വന്നിറങ്ങിയത് കോഴിക്കോടാണ്
  25. രാജ്യത്തെ ആദ്യ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ല
  26. കേരളത്തിലെ പ്രഥമ സമ്പൂർണ്ണ നേത്രദാന ഗ്രാമവും അവയവദാന ഗ്രാമവും ആയ ചെറുകുളത്തൂർ കോഴിക്കോട് ജില്ലയിലാണ്
  27. കേരളത്തിൽ ആദ്യമായി 3 G മൊബൈൽ സേവനം ലഭ്യമായ നഗരം
  28. ഇന്ത്യയിലെ ആദ്യ വിശപ്പ് രഹിത ജില്ല
  29. കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം കുളിമാടാണ്
  30. കേരളത്തിലെ ആദ്യ ഖാദി ഗ്രാമം ബാലുശ്ശേരി ആണ്
  31. കേരളത്തിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ
  32. കേരളത്തിലെ ആദ്യത്തെ സൈബർ പാർക്ക്
  33. ഇന്ത്യയിലെ ആദ്യ ജല മ്യൂസിയം സ്ഥിതി ചെയ്യുന്നു
  34. കേരളത്തിലെ രണ്ടാമത്തെ റേഡിയോ നിലയം
  35. ഏഷ്യയിലെ ആദ്യത്തെ യുദ്ധകപ്പൽ രൂപകൽപ്പന കേന്ദ്രം സ്ഥാപിതമാകുന്നത് കോഴിക്കോട് ആണ്
  36. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം
  37. തച്ചോളി ഒതേനന്റെ സ്വദേശം
  38. കുഞ്ഞാലി മരയ്ക്കാർ സ്മാരകം
  39. കേരളത്തിലെ ഏക ഐ ഐ എം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) കോഴിക്കോട് ആണ്
  40. വാട്ടർ കാർഡ് സംവിധാനം നടപ്പിലാക്കിയ ആദ്യ ജില്ല
  41. സ്വന്തമായി ജലപദ്ധതി നടപ്പിൽ വരുത്തിയ കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്